മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രതിഭാസംഗമം
ഇരിങ്ങാലക്കുട: എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന് തൃക്കൂര്, കല്ലൂര്‍, പുതുക്കാട്, ആമ്പല്ലൂര്‍ മേഖലകളിലെ കരയോഗങ്ങളില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയും അനുമോദിയ്ക്കുന്നതിനായി സംഘടിപ്പിച്ച പ്രതിഭാ സംഗമം താലൂക്ക് യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
താലൂക്ക് യൂണിയന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്ദീപ് കണിയത്ത് അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, കലാസാഗരന്, ജയശ്രീ അജയ്, ചന്ദ്രിക സുരേഷ്, രാജലക്ഷ്മി, എസ്. ഹരീഷ്കുമാര്‍, സി.ബി. രാജന്, ആര്. ബാലകൃഷണന് നന്ദന് പറമ്പത്ത്, പി.ആര്. അജിത്ത്കുമാര്‍, തുഷാര ജയകുമാര്‍, സി. മുരളി, ബി. രതീഷ്, മാസ്റ്റര്‍ അര്ജ്ജുന് രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.