ഡോക്ടേഴ്സ് അറ്റ് വില്ലേജ് പദ്ധതിയുമായ് മുരിയാട് ഗ്രാമപ്പഞ്ചായത്ത്
മുരിയാട് ഗ്രാമപ്പഞ്ചായത്തില്‍ ആരംഭിച്ച ഡോക്ടേഴ്സ് അറ്റ് വില്ലേജ് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: മുരിയാട് ഗ്രാമപ്പഞ്ചായത്തില്‍ ഡോക്ടേഴ്സ് അറ്റ് വില്ലേജ് പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമീണ കേന്ദ്രങ്ങളില്‍ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്ന പദ്ധതിയാണിത്. പുല്ലൂര്‍ ചേര്‍പ്പുംകുന്ന് ആരോഗ്യ കേന്ദ്രത്തില്‍ ഡോ. ജോണ്‍സ് പോളിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള ഡോക്ടേഴ്സ് അറ്റ് വില്ലേജ് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷത വഹിച്ചു.
വികസന കാര്യസമിതി ചെയര്‍മാനും വാര്‍ഡ് അംഗവുമായ കെ.പി. പ്രശാന്ത് ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മണി സജയന്, ഡോ. അനൂപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജീഷ്, ജെപിഎച്ച്എം ഗിരിജ, ഖഒ 1 മനീഷാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡോക്ടേഴ്സ് അറ്റ് വില്ലേജ് പദ്ധതി പ്രകാരം പഞ്ചായത്തിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ ഡോക്റ്റേഴ്സിന്റെ സേവനം ലഭ്യമാക്കാന്‍ ഈ പുതുവത്സരത്തിലൂടെ പഞ്ചായത്തിന് സാധിക്കും.

ആനീസ് കൊലപാതകം; സര്‍ക്കാര്‍ നിസംഗതയിലെന്ന് തോമസ് ഉണ്ണിയാടന്
ജവഹര്‍ലാല്‍ നെഹ്റു ജന്മദിനാചരണം, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു