ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ജേതാക്കള്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ ആഭിമുഖ്യത്തില്‍ പി.ല്‍. ഔസെപ്പ് മെമ്മോറിയല്‍ ഒന്നാമത് ഇന്റര്‍ കോളജിയേറ്റ് ആന്‍ഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേര്‍സ് ആന്‍ഡ് സ്റ്റാഫ് ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ജേതാക്കളായി. ഫാറൂഖ് കോളജ് കോഴിക്കോട് രണ്ടാം സ്ഥാനം നേടി. ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് ടൈറ്റില്‍ സ്പോണ്സര് സമ്മാനദാന ചടങ്ങിന് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും നല്കി. തുഷാര ഫിലിപ്പ്, വിഷ്ണു, ബിന്റു കല്യാണ്‍, അസീസ് എന്നിവര്‍ പ്രസംഗിച്ചു.