ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ചാവറ ദര്ശന് പ്രസംഗ മത്സരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള നവോത്ഥാന ചരിത്രത്തില്‍ ചാവറയച്ചന് നല്കിയ സംഭാവനകള്‍ പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോളജ്, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ചാവറ ദര്ശന് എന്ന പേരില്‍ അഖില കേരള പ്രസംഗ മത്സരം സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ഉദ്ഘാടനം ചെയ്തു. കോളജ് വിഭാഗത്തില്‍ ആന്‍സ് റോസ് (വിമല കോളജ്, തൃശൂര്‍), വി. അനന്തലക്ഷ്മി (സെന്റ് തോമസ് കോളജ്, തൃശൂര്‍) ആഞ്ജലീന രാജു (രാജഗിരി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, കളമശേരി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സ്കൂള്‍ വിഭാഗത്തില്‍ മേഘ ശ്രീകുമാര്‍ (ക്രൈസ്റ്റ് വിദ്യാനികേതന്‍, ഇരിങ്ങാലക്കുട), നിയ റോസ് നിക്സണ് (ലോര്‍ഡ്സ് അക്കാദമി, വരന്തരപ്പിള്ളി), ക്ലെയര്‍ തെരേസ (നിര്‍മല മാതാ സെന്‍ട്രല്‍ സ്കൂള്‍) എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. വിജയികള്‍ക്ക് യഥാക്രമം അയ്യായിരം, മൂവായിരം, രണ്ടായിരം രൂപ വീതം കാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു. ക്രൈസ്റ്റ് കോളജ് മലയാളം വിഭാഗം മേധാവി ഫാ. ടെജി കെ. തോമസ്, ഇംഗ്ലിഷ് വിഭാഗം അധ്യാപിക ഡോ. അനുഷ മാത്യു, ബ്രദര്‍ ഗ്ലാഡ്വിന് ആലപ്പാട്ട് എന്നിവര്‍ വിധികര്‍ത്താക്കളായി.