കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു
കാട്ടൂര്‍: കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമാഭായ് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എസ്. അനീഷ്, സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.