ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമുഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. അമ്പ് ഫെസ്റ്റ് പ്രസിഡന്റ് റെജി മാളക്കാരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. അമ്പ് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കിടിയാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, പബ്ലിസിറ്റി ജോ. കണ്‍വീനര്‍ ഡേവിസ് ചക്കാലക്കല്‍, അമ്പ് ഫെസ്റ്റ് ജോ. കണ്‍വീനര്‍ ജോബി അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷാബു ഹംസയുടെ ലോഗോയാണ് തെരഞ്ഞെടുത്തത്.