ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ അത്ലറ്റിക്സ് സ്പോര്‍ട്സ് മീറ്റ് നടന്നു
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ അത് ലറ്റിക്സ് സ്പോര്‍ട്സ് മീറ്റ് സെന്റ് ജോസഫ് കോളജ് കായിക വിഭാഗം മേധാവിയും ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് സൈക്കോളജിസ്റ്റുമായ ഡോ. സ്റ്റാലിന് റാഫേല്‍ ഉദ്ഘാടനം ചെയ്തു. എസ്എന്‍ഇഎസ് സെക്രട്ടറി ടി.വി. പ്രദീപ്, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, മാനേജര്‍ എം.എസ്. വിശ്വനാഥന്, പിടിഎ പ്രസിഡന്റ് കെ.കെ. കൃഷ്ണകുമാര്‍, ഹെഡ്മിസ്ട്രസ് സജിത അനില്‍ കുമാര്‍, കായിക വിഭാഗം മേധാവി പി. ശോഭ എന്നിവര്‍ സംസാരിച്ചു. സ്പോര്‍ട്സ് മിനിസ്റ്റര്‍ വി.ആര്. അഭിനവ് കൃഷ്ണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.