ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ പ്രീകോണ്ക്ലേവ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഉന്നത വിദ്യാഭ്യാസം നാളെയുടെ വാഗ്ദാനം എന്ന വിഷയത്തില്‍ പ്രീകോണ്ക്ലേവ് വര്‍ക്ക്ഷോപ്പ് നടത്തി. ഐക്യുഎസിയും കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച വര്‍ക്ക് ഷോപ്പ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം നിര്‍വഹിച്ചു. അസാപ് കേരളയുടെ അസോസിയേറ്റ് ഡയറക്ടറായ എസ്. ശ്രീരഞ്ജ്, ഐസിടി അക്കാദമി ഓഫ് കേരളയിലെ നോളഡ്ജ് ഓഫീസ് ഹെഡായ റിജി എന്‍. ദാസ്, കെല്‍ട്രോണ്‍ തേര്‍ഡ് സെല്‍ പ്രൊജക്ടിന്റെ ചീഫ് കന്‍സല്‍ട്ടന്റായ അമിത് രാമന് എന്നിവര്‍ ഇന്‍ഡസ്ട്രി 5.0 യിലേക്ക് വിദ്യാര്‍ഥികളെ ഒരുക്കല്‍, കസ്റ്റമൈസ് ചെയ്ത പഠന പരിചയത്തിലൂടെ വിദ്യാര്‍ഥികളുടെ പഠനശേഷി വര്‍ദ്ധിപ്പിക്കല്‍, സ്റ്റാര്‍ട്ടപ്പിന്റെ ഭാവി എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു.