മുരിയാട് ഗ്രാമപ്പഞ്ചായത്തില്‍ അങ്കണവാടി കലോത്സവം നടത്തി
മുരിയാട്: മുരിയാട് ഗ്രാമപ്പഞ്ചായത്തിലെ അങ്കണവാടി കലോത്സവം ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളില്‍ ഗാനരചയിതാവും കരിന്തലക്കൂട്ടം കലാകാരനുമായ രമിത്ത് രാമന് ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ കെ.യു. വിജയന്, വാര്‍ഡ് മെമ്പര്‍മാരായ തോമസ് തൊകലത്ത്, സുനില്‍ കുമാര്‍ വൃന്ദ കുമാരി, നിജി വത്സന് ജിനി സതീശന് റോസ്മി ജയേഷ്, നിഖിത അനൂപ് ശ്രീജിത്ത് പട്ടത്ത്. മണി സജയന്, നിതാ അര്ജുനന്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അന്‍സാ എബ്രഹാം എന്നിവര്‍ സംസരിച്ചു.