നിയന്തണം വിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞു

കോന്തിപുലം പാടത്തേക്ക് നിയന്തണം വിട്ട കാര്‍ മറിഞ്ഞ നിലയില്‍.
ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട കാര്‍ കോന്തിപുലം പാടത്തേക്ക് മറിഞ്ഞു. മാപ്രാണത്തു നിന്നും നെടുംബാള്‍ ഭാഗത്തേക്ക് പോകുകയായിരുന്നകാറാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. എതിരെ വന്ന ഇരു ചക്രവാഹനം എതില്‍ ദിശയിലേക്ക് വന്നതാണ് നിയന്ത്രണം കാര്‍ നിയന്ത്രണം വിടുവാന്‍ കാരണമായത്. പരിക്കേറ്റവരെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പാഴായി സ്വദേശിയുടെയാണ് കാര്‍. നിയന്തണം വിട്ടകാര്‍ റോഡരികിലെ കോണ്‍ക്രീറ്റ് ഭിത്തിയിലിടിച്ച് ഡിവൈഡര്‍ തകര്‍ത്താണ് പാടത്തേക്ക് മറിഞ്ഞത്. മാപ്രാണം നന്തിക്കര റോഡിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭഗമായാണ് ഇവിടെ കരിങ്കല്‍ ഭിത്തി കെട്ടി ഡിവൈഡറുകള്‍ സ്ഥാപിച്ചത്. ഡിവൈഡറുകള്‍ക്ക് യാതൊരു വിധത്തിലുള്ള ഉറപ്പുകള്‍ ഇല്ലെന്നു ഇവ തകര്‍ന്നതോടെ വ്യക്തമായി.