സംസ്ഥാനത്ത് ഇന്ന് (നവംബർ 1) 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍ (72), ചവറ സ്വദേശി യേശുദാസന് (74), പരവൂര്‍ സ്വദേശി ഭാസ്കരന് പിള്ള (83), കൊല്ലം സ്വദേശി രവീന്ദ്രന് (63), കൊല്ലം സ്വദേശി ജെറാവസ് (65), ആലപ്പുഴ അരൂര്‍ സ്വദേശി കുഞ്ഞ് മുഹമ്മദ് (71), സനാതനപുരം സ്വദേശി ഗോപിനാഥന് (74), എടക്കാട് സ്വദേശി രവീന്ദ്രന് (67), എ.എന്‍. പുരം സ്വദേശി നാരായണ പൈ (88), എറണാകുളം കൊണ്ടനാട് സ്വദേശി ആന്റണി (75), തൃശൂര്‍ ചേര്‍പ്പ് സ്വദേശി ശങ്കരന് (73), വലപാട് സ്വദേശി ഷാനവാസ് (27), പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ഗോവിന്ദന് (76), മാളിക പറമ്പ് സ്വദേശി അബ്ദുള്‍ സമദ് (37), മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വളയം സ്വദേശി മൊയ്ദു ഹാജി (71), വടകര സ്വദേശി കാര്‍ത്ത്യായനി (74), നല്ലളം സ്വദേശി രസക് (62), കണ്ണൂര്‍ പുന്നാട് സ്വദേശിനി പ്രേമലത (72), കണ്ണൂര്‍ സ്വദേശി അബൂബക്കര്‍ (56), പാപ്പിനിശേരി സ്വദേശിനി വനജ (55), കാര്യാട് സ്വദേശിനി മാതു (75), ചൊവ്വ സ്വദേശിനി കദീജ (71) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1512 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 943 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ ഞായറാഴ്ച (01/11/2020) 943 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1049 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10332 ആണ്. തൃശൂർ സ്വദേശികളായ 82 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40714 ആണ്. 30055 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 920 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 11 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 3 പേരും, രോഗ ഉറവിടം അറിയാത്ത 9 പേരുമുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 56 പുരുഷൻമാരും 62 സ്ത്രീകളും പത്ത് വയസ്സിനു താഴെ 35 ആൺകുട്ടികളും 37 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ-269
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-84
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-27
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ്-65
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ്- 49
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-180
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-158
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-197
സി.എഫ്.എൽ.ടി.സി കൊരട്ടി – 65
പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-361
സി.എഫ്.എൽ.ടി.സി, നാട്ടിക -355
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-121
സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ-155
ജി.എച്ച് തൃശൂർ-32
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -49
ചാവക്കാട് താലൂക്ക് ആശുപത്രി -0
ചാലക്കുടി താലൂക്ക് ആശുപത്രി -11
കുന്നംകുളം താലൂക്ക് ആശുപത്രി -25
ജി.എച്ച് . ഇരിങ്ങാലക്കുട -27
ഡി.എച്ച്. വടക്കാഞ്ചേരി -07
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-75
അമല ആശുപത്രി-54
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-70
മദർ ആശുപത്രി -26
തൃശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -10
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-03
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -7
ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 4
രാജാ ആശുപത്രി ചാവക്കാട് – 5
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 23
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -17
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 11
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 3
സെന്റ് ആന്റണിസ് പഴുവിൽ – 8
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 2
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 4
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-14
ജെം ഹോസ്പിറ്റൽ ചെമ്പുക്കാവ് – 0
6816 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ഞായറാഴ്ച 1119 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 329 പേർ ആശുപത്രിയിലും 790 പേർ വീടുകളിലുമാണ്. ഞായറാഴ്ചമൊത്തം 5286 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4154 പേർക്ക് ആന്റിജൻ പരിശോധനയും 941 പേർക്ക് ആർടി-പിസിആർ പരിശോധനയും 191 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,02,603 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഞായറാഴ്ച 413 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 98,389 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 41 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 460 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.