ആലത്തൂരില്‍ ചെക്ക് ഡാം നിര്‍മാണോദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനില്‍ ആലത്തൂരില്‍ ചെക്ക് ഡാം നിര്‍മാണോദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപ ചെലവു ചെയ്തു പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരില്‍ നിര്‍മിക്കുന്ന ചെക്ക് ഡാമിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന് നിര്‍വഹിച്ചു. ആലത്തൂര്‍, വയലൂര്, നെല്ലായി പ്രദേശങ്ങളിലെ ഏകദേശം 500 ഏക്കറില്‍ കൃഷി ചെയ്യുന്നതിനും കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുന്നതിനും ഈ പദ്ധതി ഉപകാരപ്പെടും. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജലജ തിലകന്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീത സജീവന്, മുന്‍ പഞ്ചായത്ത് മെമ്പര്‍ ടി.ആര്. ലാലു എന്നിവര്‍ പ്രസംഗിച്ചു.