തൃശൂര്‍ റൂറല്‍ പോലീസിന്റെ ഹോപ്പ് പദ്ധതിയുടെ 2025-26 അധ്യയന വര്‍ഷത്തിലെ പുതിയ ബാച്ചിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു
തൃശൂര്‍ റൂറല്‍ പോലീസിന്റെ ഹോപ്പ് പദ്ധതിയുടെ 2025-26 അധ്യയന വര്‍ഷത്തിലെ പുതിയ ബാച്ചിന്റെ പ്രവര്‍ത്തന ഉദ്ഘാടനം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ പോലീസിന്റെ ഹോപ്പ് പദ്ധതിയുടെ 2025-26 അധ്യയന വര്‍ഷത്തിലെ പുതിയ ബാച്ചിന്റെ പ്രവര്‍ത്തന ഉദ്ഘാടനം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് നിര്‍വഹിച്ചു. അഡീഷണല്‍ പോലീസ് സൂപ്രണ്ട് ടി.എസ്. സിനോജ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം പദ്ധതിയിലൂടെ പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികളെയും, അവരെ പഠിപ്പിക്കുന്ന അധ്യാപകരെയും ജില്ലാ പോലീസ് മേധാവി സര്‍ട്ടിഫിക്കറ്റ് നല്കി ആദരിച്ചു.
എല്ലാ കുട്ടികള്‍ക്കും സ്റ്റഡി മെറ്റീരിയലുകളും, പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വിവിധ കാരണങ്ങളാല്‍ പഠിപ്പ് നിര്‍ത്തിയതും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ പരാജയപ്പെട്ടവരുമായ കുട്ടികളെ വീണ്ടും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവരുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുകയും, പുതിയ ജീവിത ലക്ഷ്യങ്ങള്‍ നല്‍കുകയും ചെയ്യുകയാണ് ഹോപ്പ് പദ്ധതി ലക്ഷ്യമിടുന്നത്. എസ്പിസി പദ്ധതി മാസ്റ്റര്‍ ട്രൈനറായ പി.എം. ഷറഫുദ്ദീന് കുട്ടികള്‍ക്ക് മോട്ടീവേഷന്‍ ക്ലാസ് എടുത്തു.

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി