സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കമ്യൂണിസ്റ്റ് നേതാവ് പി.കെ. ചാത്തന് മാസ്റ്ററുടെ മാപ്രാണത്തെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളുമായി സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തപ്പോള്‍.
ഇരിങ്ങാലക്കുട: പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ എക്കാലത്തേയും വഴികാട്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മാപ്രാണത്തെ ചാത്തന് മാസ്റ്ററുടെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളുമായി സൗഹൃദ സംഭാഷണം നടത്തുകയും ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവുമായിരുന്ന സഖാവിനെ തട്ടിപ്പറിക്കാന്‍ ബിജെപിക്കാര്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ ചോരയുടെ മഹത്വം മനസിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ്. ഇത് ബിജെപി സംഘപരിവാറിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയുടെ കൈകളില്‍ പുരണ്ട ദളിത് വേട്ടയുടെ പാപക്കറ മറയ്ക്കാനുള്ള പാഴ്ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റ് വിരോധം മൂത്ത് ചാത്തന് പൂട്ടാന്‍ പോകട്ടെ എന്ന് മുദ്രാവാക്യം മുഴക്കിയവരാണവര്. ചാത്തന് മാഷ് ആരാണെന്ന് അവര്‍ക്കറിയില്ല. മാഷിന്റെ രക്തത്തില്‍ പിറന്നവര്‍ ബിജെപിക്കൊപ്പം ചെല്ലുമെന്ന് വ്യാമോഹിക്കുകയും വേണ്ട, ബിനോയ് വിശ്വം പറഞ്ഞു. ചാത്തന് മാസ്റ്ററുടെ മൂത്ത മകന് പി.സി. മോഹനന് ബിജെപിയുടെ നിലപാടില്‍ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. ബിജെപിയുടെ അവകാശവാദം അവഗണിക്കപ്പെടേണ്ട ഒന്നാണെന്ന് ചാത്തന് മാഷുടെ മകന് പി.സി. മോഹനന് വ്യക്തമാക്കി. ചാത്തന് മാഷുടെ മക്കളുടെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ. ശിവന്, കെ.എസ്. പ്രസാദ്, കെ.എസ്. ബൈജു, മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍, നഗരസഭ കൗണ്‍സിലര്‍ അല്‍ഫോണ്‍സ തോമസ് എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി