സംസ്ഥാനത്ത് (നവംബർ 8) 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന് (62), ആഴൂര്‍ സ്വദേശിനി ചന്ദ്രിക (68), കൊല്ലം ആയൂര്‍ സ്വദേശി ഷംസുദീന്‍ (70), ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഗംഗാധരന് (86), കടക്കറപ്പള്ളി സ്വദേശിനി സുശീലാമ്മ (72), മാവേലിക്കര സ്വദേശിനി കുഞ്ഞികുട്ടി (76), എറണാകുളം മൂവാറ്റുപുഴ സ്വദേശി മുരളി (66), തൃശൂര്‍ കേച്ചേരി സ്വദേശി ജമീല്‍ (63), മഴുവാഞ്ചേരി സ്വദേശി കുട്ടപ്പന് (80), പൂങ്കുന്നം സ്വദേശി ഗോപാലകൃഷ്ണന് (74), പറളം സ്വദേശിനി മാധവി (85), ഇരിങ്ങാലക്കുട സ്വദേശി പീറ്റര്‍ (83), കോടന്നൂര്‍ സ്വദേശി കുമാരന് (71), കടപ്പുറം സ്വദേശി ഖാലീദ് (65), വെള്ളറ്റനൂര് സ്വദേശി ശങ്കരന് (88), വെള്ളാറ്റഞ്ഞൂര്‍ സ്വദേശിനി അമ്മിണി (77), കുന്നമംഗലം സ്വദേശി സുഗതന് (78), മലപ്പുറം എറാമംഗലം സ്വദേശി കുഞ്ഞുമോന് (69), ഓത്തായി സ്വദേശി മുഹമ്മദ് ഇസിന് (3.5 മാസം), എടക്കര സ്വദേശി കുഞ്ഞുമുഹമ്മദ് (64), വയനാട് പൊഴുതന സ്വദേശി അയ്യമ്മദ് (57), കണ്ണൂര്‍ പാനൂര്‍ സ്വദേശി കുഞ്ഞിരാമന് (67), പേരാവൂര്‍ സ്വദേശിനി റോസമ്മ (94), കുറുവ സ്വദേശി കെ.പി. അബൂബക്കര്‍ (63) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1692 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 641 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ 08/11/2020 ഞായറാഴ്ച 641 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 834 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9913 ആണ്. തൃശൂർ സ്വദേശികളായ 94 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 46,473 ആണ്. 36210 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 621 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 6 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 10 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 42 പുരുഷൻമാരും 44 സ്ത്രീകളും പത്ത് വയസ്സിനു താഴെ 23 ആൺകുട്ടികളും 16 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 256
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -59
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 23
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-47
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 71
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-200
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-155
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-214
സി.എഫ്.എൽ.ടി.സി കൊരട്ടി – 51
പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-334
സി.എഫ്.എൽ.ടി.സി, നാട്ടിക -463
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-116
സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-26
ജനറൽ ആശുപത്രി തൃശൂർ-43
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -37
ചാവക്കാട് താലൂക്ക് ആശുപത്രി -16
ചാലക്കുടി താലൂക്ക് ആശുപത്രി -12
കുന്നംകുളം താലൂക്ക് ആശുപത്രി -23
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -20
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-51
അമല ആശുപത്രി-72
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -61
മദർ ആശുപത്രി -17
തൃശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -9
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -04
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -09
ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 0
രാജാ ആശുപത്രി ചാവക്കാട് – 15
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 16
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -10
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 06
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 03
സെന്റ് ആന്റണിസ് പഴുവിൽ – 09
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-10
പാലസ് ഹോസ്പിറ്റൽ പോട്ട -16705 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.864 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 276 പേർ ആശുപത്രിയിലും 588 പേർ വീടുകളിലുമാണ്. ഞായറാഴ്ച മൊത്തം 5900 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4664 പേർക്ക് ആന്റിജൻ പരിശോധനയും 1038 പേർക്ക് ആർടി-പിസിആർ പരിശോധനയും 198 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,48,325 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 421 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,01,404 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 38 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 310 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.