മരണാനന്തര പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട: മരണാനന്തര പരിശോധനയില്‍ മാംസ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. മാപ്രാണം കല്ലൂപറമ്പില്‍ അബ്ദുള്‍ മുത്തലിഫിന്റെയും ഹാജിറ ബിവിയുടെയും മകന് ഹര്‍ഷദ് (49) ആണ് മരിച്ചത്. സംസ്കാരം നടത്തി. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിനു വീട്ടില്‍ വച്ചു തളര്‍ന്നു വീണ ഹര്‍ഷദിനെ ഉടനെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണാനന്തര പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അവിവാഹിതനാണ്. വര്‍ഷങ്ങളായി മാപ്രാണം സെന്ററില്‍ മാംസ വ്യാപാരം നടത്തി വരികയായിരുന്നു. ഹര്‍ഷദിന്റെ സഹോദരന്റെ മകനു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സഹോദരങ്ങള്‍: സിദ്ധിക്ക്, അക്ബര്‍, ഇക്ബാല്‍, ഷാഹിദ, സിദ്ധത്ത്, ഷഹിറ.