മോഹിനിയാട്ടത്തില്‍ ശ്രീപാര്‍വ്വതി ദേവിയെ സ്തുതിച്ചു കലാമണ്ഡലം പ്രഷീജ അവതരിപ്പിച്ച മോഹിനിയാട്ടം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഗമം വേദിയില്‍ കലാമണ്ഡലം പ്രഷീജ ഗോപിനാഥ് മോഹിനിയാട്ടം അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: മോഹിനിയാട്ടത്തില്‍ ശ്രീപാര്‍വ്വതി ദേവിയെ സ്തുതിച്ചു കലാമണ്ഡലം പ്രഷീജ ഗോപിനാഥ് അവതരിപ്പിച്ച മോഹിനിയാട്ടം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി. മോഹിനിയാട്ടക്കച്ചേരിയിലെ ആദ്യ ഇനം രംഗാദിദേവതമാരായ അഷ്ടദിക്പാലകന്മാരെ വന്ദിച്ചുകൊണ്ടും ശ്രീപാര്‍വ്വതി ദേവിയെ സ്തുതിച്ചു കൊണ്ടും നാട്ടക്കുറിഞ്ഞി രാഗത്തില്‍ ആദിതാളത്തില്‍ ചിട്ടപ്പെടുത്തിയ ചൊല്കൊട്ടോടെ ആരംഭിച്ചു. തമിഴ്നാട്ടിലെ കുംഭകോണത്തിനു സമീപം പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു അദ്വൈതചിന്തകനും സംഗീതകാരനും ആയിരുന്ന സദാശിവ ബ്രഹ്മേന്ദ്രര്‍ എഴുതിയ കര്‍ണ്ണാടകസംഗീതകൃതിയാണ് പിബരേ രാമരസം.

ഇതില്‍ രത്നാകരന് എന്ന കള്ളന് നാരദമുനിയുടെ ഉപദേശപ്രകാരം തന്റെ പ്രവൃത്തികളില്‍ പശ്ചാത്താപം തോന്നുകയും രാമനാമം ജപിച്ച് തപസ് ചെയ്ത് വാത്മീകി മഹര്‍ഷിയായി മാറി രാമായണം എന്ന മഹത്ഗ്രന്ഥം രചിക്കുകയും ചെയ്ത കഥയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ഭൂമിയില്‍ മനുഷ്യജീവന് എത്ര ക്ഷണികമാണെന്നും ആത്മാവ് ശരീരത്തിനെ ഉപേക്ഷിക്കുന്നതിനുമുന്‍പ് എല്ലാവരും രാമനാമം ജപിച്ച് മോക്ഷം നേടിയാലും എന്ന ഉപദേശമാണ് നര്‍ത്തകി ഇവിടെ പ്രേക്ഷകരോട് പറയുന്നത്. എട്ടാം വയസില്‍ ഭരതനാട്യത്തിലൂടെ ചുവടുകള്‍ വച്ച് എട്ടാം ക്ലാസ് മുതല്‍ കലാമണ്ഡലത്തില്‍ നിന്ന് നൃത്തപഠനം. 15 ാം വയസില്‍ അരങ്ങേറ്റം.

ഭരതനാട്യവും കുച്ചിപ്പുഡിയും പരിശീലിച്ച പ്രഷീജയുടെ ചുവടുകള്‍ക്ക് മോഹിനിയാട്ടത്തിന്റെ ലാസ്യതാളം കൈവന്നത് 1998 മുതലായിരുന്നു. കഥകളി കലാകാരന് കലാനിലയം ഗോപിനാഥനുമായി ആ വര്‍ഷമായിരുന്നു വിവാഹം. അന്നു മുതല്‍ കഥകളിയുടെ ലോകത്തേക്കും സഞ്ചരിച്ച പ്രഷീജയെ പുറപ്പാടും സ്ത്രീവേഷവും അഭ്യസിപ്പിച്ചതും ഭര്‍ത്താവുതന്നെ. മോഹിനിയാട്ടത്തിന്റെ ചുവടുകള്‍ക്കും ചൊല്ക്കാഴ്ചയ്ക്കും മിഴിവേകിയതും അദ്ദേഹത്തിനൊപ്പം ചേര്‍ന്നപ്പോഴാണ്. നൃത്ത അധ്യാപികയായ പ്രഷീജ മോഹിനിയാട്ടത്തിന് പുറമേ ഭരതനാട്യം, കുച്ചിപ്പുഡി തുടങ്ങിയ നൃത്തകലകള്‍ ചെയ്യുന്നുണ്ട്. ഇവര്‍ ഒട്ടേറെ കുട്ടികളെ നൃത്തം പഠിപ്പി ക്കുന്നുണ്ട്. മക്കളായ ഹരികൃഷ്ണന്, യദു കൃഷണന് എന്നിവര്‍ കഥകളി കലാകാരന്മാരാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ സാധ്യമായത് ദൈവനിയോഗം – അഡ്വ. തോമസ് ഉണ്ണിയാടന്
ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
എന്‍എസ്എസ് യൂണിയന്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ സംഭാര വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്