സംസ്ഥാനത്ത് (നവംബർ 30) 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (നവംബർ 30) 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,62,476 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജഗദമ്മ (75), തമ്പാനൂര്‍ സ്വദേശി ജയരാജ് (52), വര്‍ക്കല സ്വദേശി അലി അക്ബര്‍ (86), കല്ലറ സ്വദേശി വിജയന് (60), ആലപ്പുഴ എഴുപുന്ന സൗത്ത് സ്വദേശിനി ഏലിക്കുട്ടി ഫെലിക്സ് (74), ചേര്‍ത്തല സ്വദേശി മുകുന്ദന് (83), കോട്ടയം ആയംകുടി സ്വദേശി എം.സി. ചാക്കോ (99), കോട്ടയം സ്വദേശിനി പി.എം. ആണ്ടമ്മ (76), മീനച്ചില്‍ സ്വദേശി തങ്കപ്പന് നായര്‍ (75), എറണാകുളം ആലുവ സ്വദേശി ഗംഗാധരന് (69), അങ്കമാലി സ്വദേശിനി തങ്കമ്മ ദേവസി (80), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പുഷ്പകരന്‍ (70), നെല്ലുവായി സ്വദേശി അനന്തരാമന് (75), മണാര്‍കൊടി സ്വദേശിനി സരസ്വതി (62), വിയ്യൂര്‍ സ്വദേശി നാരായണന് (71), മറത്തക്കര സ്വദേശി സുബ്രഹ്മണ്യന് (65), നടത്തറ സ്വദേശി വിജയരാഘവന് (91), മലപ്പുറം അതിയൂര്‍കുന്ന് സ്വദേശിനി മറിയുമ്മ (59), വടപുരം സ്വദേശി മൊയ്ദീന് ഹാജി (63), കോഴിക്കോട് നല്ലളം സ്വദേശിനി ബീപാത്തു (75), പനങ്ങാട് സ്വദേശി ഉണ്ണി നായര്‍ (87) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2244 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 250 പേർക്ക് കൂടി കോവിഡ്;659 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (30/11/2020) 250 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 659 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6356 ആണ്. തൃശൂർ സ്വദേശികളായ 81 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59082 ആണ്. 52296 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 02ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 0 പേർക്കും, രോഗ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 14 പുരുഷൻമാരും 16 സ്ത്രീകളും പത്ത് വയസ്സിനു താഴെ 10 ആൺകുട്ടികളും 10 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ -217
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -44
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 16
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-35
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 45
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-151
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-63
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-125
സി.എഫ്.എൽ.ടി.സി കൊരട്ടി – 18
പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-208
സി.എഫ്.എൽ.ടി.സി, നാട്ടിക -224
ജ്യോതി സി.എഫ്.എൽ.ടി.സി-158
ജനറൽ ആശുപത്രി തൃശൂർ-29
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -29
ചാവക്കാട് താലൂക്ക് ആശുപത്രി -15
ചാലക്കുടി താലൂക്ക് ആശുപത്രി -13
കുന്നംകുളം താലൂക്ക് ആശുപത്രി -17
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -14
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -08
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-34
അമല ആശുപത്രി-33
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -49
മദർ ആശുപത്രി -08
24.. തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -12
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -01
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -02
രാജാ ആശുപത്രി ചാവക്കാട് – 13
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 15
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -04
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 06
സെന്റ് ആന്റണീസ് പഴുവിൽ – 03
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-14
മോഡേൺ ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ -01
4481 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
തിങ്കളാഴ്ച 531 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 152 പേർ ആശുപത്രിയിലും 379പേർ വീടുകളിലുമാണ്.
3293 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2497 പേർക്ക് ആന്റിജൻ പരിശോധനയും 501 പേർക്ക് ആർടി-പിസിആർ പരിശോധനയും 295 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,73,479 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 374 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,10,056 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 24 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 396 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.