ഡയറി ഫാമിലേക്കും ഡയറി പ്ലാന്റിലേക്കും പഠനയാത്ര നടത്തി കരൂപ്പടന്ന ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍
കരൂപ്പടന്ന ഗവണ്മെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന ജില്ലാ ഡയറി ഫാം ഡയറി പ്ലാന്റ് പഠനയാത്ര ബ്ലോക്ക് പഞ്ചായത്ത് അംഗം അയൂബ് കരൂപ്പടന്ന ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്ഷീര കാര്‍ഷിക മേഖലയിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന ക്ഷീര വികസന വകുപ്പ്, കോണത്തുകുന്ന് ക്ഷീരോത്പാദക സഹകരണ സംഘം, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ക്ഷീര വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കരൂപ്പടന്ന ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബിലെ വിദ്യാര്‍ഥികള്‍ ജില്ലയിലെ ഡയറി ഫാം, ഡയറി പ്ലാന്റ് എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം അയൂബ് കരൂപ്പടന്ന ഫ്ലാഗ് ഓഫ് ചെയ്തു. മില്‍മ ഡയറക്ടര്‍ ടി.എന്‍. സത്യന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീതി രാജശേഖരന്, ക്ഷീര വകുപ്പ് ഉദ്യോഗസ്ഥന്മാരായ ഇശാ, സെബിന് അല്‍വില്‍, അനു, അധ്യാപകരായ ഗോവിന്ദന്, നിഷിത, നീമ എന്നിവര്‍ 35ല്‍പരം വരുന്ന വിദ്യാര്‍ഥികളുടെ പഠനയാത്രക്ക് നേതൃത്വം നല്കി. സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബിന് വേണ്ടി ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക സ്കൂളാണ് കരൂപ്പടന്ന ഗവ. സ്കൂള്‍.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി