നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്ട്ടിഫിക്കേഷന്: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയതല മൂല്യനിര്‍ണയം
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിയ ഉദ്യോഗസ്ഥസംഘവുമായി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ചര്‍ച്ച നടത്തുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) സര്ട്ടിഫിക്കേഷന് നേടുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയതല സംഘം മൂന്ന് ദിവസമായി മൂല്യനിര്‍ണയം നടത്തുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന എന്‍ക്യുഎഎസ് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലെ വിവിധ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും ഗുണനിലവാരമാണ് സംഘം പരിശോധിക്കുന്നത്. ഭൗതിക സൗകര്യങ്ങള്‍, രോഗീസൗഹൃദ പ്രവര്‍ത്തനങ്ങള്‍, രോഗിസുരക്ഷ, ചികിത്സാ സൗകര്യങ്ങള്‍, അണുബാധ നിയന്ത്രണം, മനുഷ്യവിഭവശേഷി, ഡോക്യുമെന്റേഷന്, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളിലാണ് വിശദമായ പരിശോധന.
പരിശോധനയുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് സര്ട്ടിഫിക്കേഷന് നല്‍കുന്നത്. ആരോഗ്യസ്ഥാപനങ്ങളുടെ സേവനനിലവാരം ഉയര്‍ത്തി രോഗികള്‍ക്ക് സുരക്ഷിതവും മികച്ചതുമായ ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ദേശീയതല സംഘാംഗങ്ങളായ ഡോ. എം.എ. അനൂപ്, ഡോ. രഞ്ജിത്ത് ആര്. മേനോന്, ഡോ. ബി. അശോക് കുമാര്‍ എന്നിവരുമായും ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസുമായും ചര്‍ച്ച നടത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി