ക്രൈസ്റ്റ് കോളജില്‍ ദ്വിദിന നാടക ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന നാടക ശില്പശാലയില് പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന നാടക ശില്പശാല സംഘടിപ്പിച്ചു. കോളജിലെ ഫാ. സെറാഫിന് ഹാളില്‍ നടന്ന ശില്പശാലയ്ക്ക് ചലച്ചിത്ര നടനും നാടക പ്രവര്‍ത്തകനും കാസ്റ്റിംഗ് ഡയറക്ടറുമായ അബു വളയംകുളവും ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ അവിനാഷ് ചന്ദ്രനും നേതൃത്വം നല്കി. നാടകകലയിലെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്നതിനും വിദ്യാര്‍ഥികളുടെ അഭിനയശേഷിയും സര്‍ഗാത്മകതയും പരിപോഷിപ്പിക്കുന്നതിനുമാണ് ശില്പശാല സംഘടിപ്പിച്ചത്. നാടകാവതരണത്തിന്റെ വിവിധ ഘടകങ്ങള്‍, അഭിനയരീതികള്‍, കഥാപാത്രാവിഷ്കാരം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി.
ശില്പശാലയിലൂടെ നാടകത്തിന്റെ പ്രായോഗികവശങ്ങള്‍ അടുത്തറിയാനും അഭിനയമികവ് മെച്ചപ്പെടുത്താനുമുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയുടെ പിന്തുണയോടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗം മേധാവി ഡോ.കെ.ജെ. അജീഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഗവേഷണ വിഭാഗം മേധാവി വി.പി. ഷിന്റോ, സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ. അനുഷ മാത്യു, അസിസ്റ്റന്റ് പ്രഫസര്‍ ബിബിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്കിയ പരിപാടിയില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.എസ്. സുത്താരാ അതിഥികളെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി