കെസിവൈഎം എക്സ് ലീഡേഴ്സ് ഫോറം പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ഫാ. ജോണ്‍ കവലക്കാട്ട്.
ഇരിങ്ങാലക്കുട: രൂപത കെസിവൈഎം മുന്‍കാല ഭാരവാഹികളുടെ കൂട്ടായ്മയായ കെസിവൈഎം എക്സ് ലീഡേഴ്സ് ഫോറത്തിന്റെ പ്രഥമ സേവന് ജ്യോതി പുരസ്കാരത്തിന് ഇരിങ്ങാലക്കുട രൂപത ഈസ്റ്റ് പുത്തന്‍ചിറ ഇടവക വികാരി ഫാ. ജോണ്‍ കവലക്കാട്ട് (ജൂണിയര്‍) അര്‍ഹനായി.
1994 ഏപ്രില്‍18 ന് വൈദീകപട്ടം സ്വീകരിച്ചു. വിവിധ ഇടവകകളില്‍ വികാരിയായിയും കെസിവൈഎം, ജീസസ് യൂത്ത്, എകെസിസി, . ദീപിക ഫ്രണ്ട്സ് ക്ലബ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ഡയറക്ടറായും ശുശ്രൂഷ ചെയ്തു. കരിസ്മാറ്റിക് മൂവ്മെന്റ്, കപ്പിള്‍സ് മിനിസ്ട്രി, ബിഎല്‍എം തുടങ്ങിയ സഭാ സ്ഥാപനങ്ങളിലൂടെ ആത്മീയരംഗത്തും വലിയ മുന്നേറ്റങ്ങളുണ്ടാക്കി. യുവജനങ്ങള്‍ക്കും അത്മായര്‍ക്കും രൂപതക്കും കത്തോലിക്ക സഭയ്ക്കും നല്കിയ സേവനങ്ങളെ ആസ്പദമാക്കിയാണ് കെസിവൈഎം എക്സ് ലീഡേഴ്സ് ഫോറം പ്രഥമ അവാര്‍ഡിനു തെരഞ്ഞെടുത്തത്.
ജനുവരിയില്‍ നടക്കുന്ന കുടുംബസംഗമത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂ ക്കാടന്‍ 20, 001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന സേവന് ജ്യോതി പുരസ്കാരം സമ്മാനിക്കും. മന്ത്രി അഡ്വ.ഒ.ജെ. ജെനിഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എംഎല്‍എ മാരായ അഡ്വ. തോമസ് ഉണ്ണിയാടന്, സനീഷ് കുമാര്‍ ജോസഫ്, കെ.കെ. രാമചന്ദ്രന് എന്നിവര്‍ പങ്കെടുക്കും. അവാര്‍ഡ് പ്രഖ്യാപന പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ടെല്‍സണ്‍ കോട്ടോളി, ജോഷി പുത്തിരിക്കല്‍, തോംസണ്‍ ചിരിയങ്കണ്ടത്ത്, പോള്‍ മംഗലന്‍, കലാഭവന്‍ ജോഷി, അഡ്വ. ജോണ്‍ നിധിന് തോമസ്, ഷാജന് ചക്കാലക്കല്‍ അഡ്വ. പോളി മൂഞ്ഞേലി, റോയ് ജെ. കളത്തിങ്കല്‍, ജിയോ ജെ. അരിക്കാട്ട്, സാബു കെ. തോമസ് എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികളെ ശ്രദ്ധിക്കുക, അപകടം കണ്മുമ്പിലുണ്ട്
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു