മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
മുകുന്ദപുരം താലൂക്ക് യൂണിയന് കരയോഗാംഗങ്ങളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്കുവേണ്ടി സംഘടിപ്പിച്ച മന്നം സ്മാരക പ്രസംഗമത്സരത്തിന്റെ ഉദ്ഘാടനം മത്സരാര്‍ഥികള്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന് കരയോഗാംഗങ്ങളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്കായി സംഘടിപ്പിച്ച മന്നം സ്മാരക പ്രസംഗമത്സരത്തില്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച നേട്ടം. അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം നേടി. കോളജ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം പങ്കിട്ടു. അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ മറ്റത്തൂര്‍ കരയോഗത്തിലെ എ.എസ്. നിവേദയും ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചെറ്റാരിക്കല്‍ കരയോഗത്തിലെ ടി.എം. അവനിജയും ഒന്നാം സ്ഥാനം നേടി.
പച്ചളിപ്പുറം കരയോഗത്തിലെ വൈഷ്ണവി ആര്. നായര്‍, ചെറ്റാരിക്കല്‍ കരയോഗത്തിലെ ദേവിക വിനോദ് എന്നിവര്‍ അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചേനത്തുനാട് കരയോഗത്തിലെ വിവേക് ജെ. മേനോനും കുറ്റിച്ചിറ കരയോഗത്തിലെ ആദിത്യദേവ് ഭാസ്കറും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കോളജ് വിഭാഗത്തില്‍ കാടുകുറ്റി കരയോഗത്തിലെ മാളവിക സജിത്കുമാറും വട്ടണാത്ര കരയോഗത്തിലെ കെ.എസ്. ശ്രീറാമും ഒന്നാം സ്ഥാനം പങ്കിട്ടു. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 1000 രൂപയും 750 രൂപയുടെ പുസ്തകങ്ങളും മെമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി
ക്രൈസ്റ്റ് കോളജില്‍ ദ്വിദിന നാടക ശില്പശാല സംഘടിപ്പിച്ചു