അപേക്ഷ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട: കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 50-65 പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്ക്കു ജീവനോപാധി പ്രദാനം ചെയ്തു സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് വകുപ്പ് മുഖാന്തിരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി ആരംഭിക്കുന്ന തൊഴില്‍ പുനരധിവാസ പദ്ധതിയായ ‘നവജീവന്‍’ എന്ന സ്വയം തൊഴില്‍ പദ്ധതിക്കു അപേക്ഷകള്‍ ക്ഷണിക്കുന്നു. സ്വയം തൊഴില്‍ പദ്ധതികളുടെ സൗജന്യ അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ സ്വയം തൊഴില്‍ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണെന്നു ഇരിങ്ങാലക്കുട എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കില്ല. അപേക്ഷ ഫോം employment.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്തു എടുക്കാവുന്നതാണ്.