സര്‍ക്കാര്‍ മൃഗാശുപത്രി വഴിയായി വിതരണം ചെയ്യുന്ന മുട്ടക്കോഴി പദ്ധതിയുടെ ഉദ്ഘാടനം നടത്തി
മുരിയാട്: ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ മൃഗാശുപത്രി വഴിയായി വിതരണം ചെയ്യുന്ന മുട്ടക്കോഴി പദ്ധതിയുടെ ഉദ്ഘാടനം നടത്തി. മുട്ടക്കോഴി പദ്ധതിയുടെ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്. ഈ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്കു 10 മുട്ടക്കോഴികളെ വെച്ചാണു വിതരണം നടത്തുന്നത്. വാര്‍ഡ് മെമ്പര്‍ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, ഡോ. ടിക്സണ്‍, ഷീജ എന്നിവര്‍ പ്രസംഗിച്ചു. ആദ്യഘട്ടത്തില്‍ 60 ഓളം കുടുംബങ്ങളിലേക്കാണു മുട്ടക്കോഴി വിതരണം നടത്തുന്നത്.

മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
മുരിയാട് പഞ്ചായത്ത് പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം