ജെസിഐ ഇരിങ്ങാലക്കുട കനിവ് പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട കനിവ് പദ്ധതിയിലൂടെ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ആസാദ് റോഡില്‍ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രനു കോവിഡ് കാലമായതിനാല്‍ വാടക കൊടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നതു അറിഞ്ഞതു മൂലം ജനമൈത്രി പോലീസിന്റ നിര്‍ദേശപ്രകാരം ജെസിഐ ഇരിങ്ങാലക്കുട കനിവ് പദ്ധതിയിലൂടെ ഒരു വര്‍ഷത്തെ വാടകയായ 42,000 രൂപ നല്കി കനിവ് പദ്ധതിയുടെ ഉദ്ഘാടനം ജെസിഐ സംസ്ഥാന പ്രസിഡന്റ് ശ്രീജിത്ത് ശ്രീധര്‍ നിര്‍വഹിച്ചു. ജെസിഐ പ്രസിഡന്റ് വി.ബി. മണിലാല്‍ അധ്യക്ഷത വഹിച്ചു. സിഐ അനീഷ് കരീം മുഖ്യാതിഥിയായിരുന്നു. എസ്ഐ അനൂപ്, നിസാര്‍ അഷ്റഫ്, ജെസിഐ മുന്‍ പ്രസിഡന്റുമാരായ ജെന്സന് ഫ്രാന്‍സിസ്, ടെല്‍സണ്‍ കേട്ടോളി, ജനമൈത്രി എസ്ഐ ക്ലീറ്റസ് എന്നിവര്‍ പ്രസംഗിച്ചു. യൂണിവേഴ്സല്‍ ട്രാന്‍സ് വെയേഴ്സ് മെഡിക്കല്‍ സര്‍വീസ് തുക സ്പോണ്സര് ചെയ്തു.