പുലയര്‍ സംരക്ഷണ സമിതിയുടെ പ്രഥമ ജില്ലാ സമ്മേളനം ഹിന്ദി പ്രചാരസഭ ഹാളില്‍ നടത്തി
ഇരിങ്ങാലക്കുട: പുലയര്‍ സംരക്ഷണ സമിതിയുടെ പ്രഥമ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ഹിന്ദി പ്രചാരസഭ ഹാളില്‍ നടത്തി. സമ്മേളനം റിട്ട. പ്രഫ. സിസ്റ്റര്‍ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് എന്‍.കെ. ബാലന് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ഒ.എസ്. അവിനാശ്, ടി.വി. രാജന്, വി.എസ്. രമേശ്, കെ.പി. സുദര്ശന്, വേലായുധന് കാരക്കട എന്നിവര്‍ പ്രസംഗിച്ചു. പി.കെ. ചാത്തന്മാസ്റ്ററുടെ പൂര്‍ണമായ പ്രതിമ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിക്കുവാന്‍ കേരള സര്‍ക്കാരിനോടും ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയോടും ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി എന്‍.കെ. ബാലന് (ജില്ലാ പ്രസിഡന്റ്), കെ.കെ. രവി (ജില്ലാ വൈസ് പ്രസിഡന്റ്), കെ.പി. സുദര്ശന് (ജില്ലാ സെക്രട്ടറി), ടി.വി. രാജന് (ജില്ലാ ജോയിന്റ് സെക്രട്ടറി), വി.സി. സന്തോഷ് (ജില്ലാ ട്രഷറര്‍), പി.കെ. ബാബു, ടി.സി. വേലായുധന്, എം.എ. മണികണ്ഠന്, കെ.വി. ഉണ്ണികൃഷ്ണന് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.