സംസ്ഥാനത്ത് (ജനുവരി 27) 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 94,00,749 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3663 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂർ ജില്ലയിൽ 336 പേർക്ക് കൂടി കോവിഡ്, 428 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച്ച (27/01/2021) 336 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 428പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെഎണ്ണം 5,072 ആണ്. തൃശ്ശൂർ സ്വദേശികളായ 109 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 85,735 ആണ്. 81094 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ബുധനാഴ്ച്ച സമ്പർക്കം വഴി 327 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04പേർക്കും, രോഗ ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 32 പുരുഷൻമാരും 15 സ്ത്രീകളും പത്ത് വയസ്സിനു താഴെ 08 ആൺകുട്ടികളും 04 പെൺകുട്ടികളുമുണ്ട്.രോഗംസ്ഥീരികരിച്ച്ജില്ലയിലെആശുപത്രികളുംകോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ്സെന്ററുകളിലുംകഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ – 157
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -20
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡിമുളങ്കുന്നത്തുകാവ് – 04
കിലബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-39
കിലബ്ലോക്ക് 2, മുളങ്കുന്നത്തുകാവ്തൃശ്ശൂർ-23
സി.എഫ്.എൽ.ടി.സി കൊരട്ടി – 41
പി . സി.തോമസ്ഹോസ്റ്റൽ, തൃശ്ശൂർ–141
സി.എഫ്.എൽ.ടി.സി, നാട്ടിക -166
സി.എഫ്.എൽ.ടി.സി, മുസിരിസ്കൊടുങ്ങലൂർ -18
സി.എഫ്.എൽ.ടി.സി, ഡിവൈൻ റിട്രീറ്റ്സെന്റർ, മുരിങ്ങൂർ -33
ജനറൽആശുപത്രി തൃശ്ശൂർ-26
കൊടുങ്ങലൂർതാലൂക്ക്ആശുപത്രി -20
ചാവക്കാട്താലൂക്ക്ആശുപത്രി -16
ചാലക്കുടിതാലൂക്ക്ആശുപത്രി-12
ജനറൽആശുപത്രിഇരിങ്ങാലക്കുട -13
എം. എം. എം. കോവിഡ്കെയർസെന്റർ തൃശ്ശൂർ-33
അമലആശുപത്രി, തൃശ്ശൂർ -19
ജൂബിലി മിഷൻ മെഡിക്കൽ കോളേജ്തൃശ്ശൂർ -51
മദർആശുപത്രി, ഒളരിക്കര -04
തൃശ്ശൂർകോ – ഓപ്പറേറ്റീവ്ആശുപത്രി -08
എലൈറ്റ്ഹോസ്പിറ്റൽതൃശ്ശൂർ -04
രാജാആശുപത്രിചാവക്കാട് – 03
അശ്വിനിഹോസ്പിറ്റൽതൃശ്ശൂർ – 14
സെന്റ്ജെയിംസ്ഹോസ്പിറ്റൽചാലക്കുടി -12
മലങ്കരഹോസ്പിറ്റൽകുന്നംകുളം – 03
യൂണിറ്റി ഹോസ്പിറ്റൽകുന്നംകുളം – 01
സൺ മെഡിക്കൽ റിസർച്ച്സെന്റർ തൃശ്ശൂർ-18
ക്രാഫ്റ്റ്ഹോസ്പിറ്റൽകൊടുങ്ങലൂർ – 01
3833 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 585 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 127 പേർ ആശുപത്രിയിലും 458 പേർ വീടുകളിലുമാണ്. 4288 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3083 പേർക്ക് ആന്റിജൻ പരിശോധനയും, 1067 പേർക്ക് ആർടി-പിസിആർ പരിശോധനയും, 138പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 7,70479 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 289 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,30,748 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 11 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഇന്ന് റെയിൽ വേസ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 489 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.