പെട്രോള്‍ പമ്പുകള്‍ക്കു മുമ്പില്‍ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ധര്‍ണ സമരങ്ങള്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പെട്രോള്‍ ഡീസല്‍ പാചക വാതാക വില വര്‍ധനവിനെതിരെ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തിലെ വിവിധ പെട്രോള്‍ പമ്പുകള്‍ക്കു മുമ്പില്‍ ധര്‍ണ സമരങ്ങള്‍ സംഘടിപ്പിച്ചു. വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണു സമരങ്ങള്‍ നടന്നത്. കാട്ടൂരില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്തെ പമ്പിനു മുമ്പില്‍ നടന്ന ധര്‍ണ സിപിഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. കാറളത്തെ പമ്പിനു മുന്നില്‍ സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, ടൗണ്‍ ബിഎസ്എന്‍എലിനു മുമ്പില്‍ സിപിഐ പടിയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.സി. ബിജു, ചന്തക്കുന്നില്‍ എഐടി യുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, ആളൂരിലെ പമ്പിനു മുമ്പില്‍ മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പര്‍ എം.ബി. ലത്തീഫ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാക്കളായ എം.സി. രമണന്, വി.ആര്. രമേഷ്, കെ.എസ്. പ്രസാദ്, കെ.എസ്. ബൈജു, ടി.സി. അര്ജുനന്, എ.ജെ. ബേബി, ഷംല അസീസ്, റഷീദ് കാറളം, മോഹനന് വലിയാട്ടില്‍, എ.എസ്. ബിനോയ്, ഷീല അജയ്ഘോഷ്, എം. സുധീര്‍ ദാസ്, അഡ്വ. ജിഷ ജോബി, മാര്ട്ടിന് ആലേങ്ങാടന്‍, ഷെല്ലി വില്‍സണ്‍, വി.എസ്. വസന്തന്, വര്‍ദ്ധനന്‍ പുളിക്കല്‍, കെ.സി. മോഹന്‍ലാല്‍, ഷിജില്‍ തവരാങ്ങാട്ടില്, വിഷ്ണു ശങ്കര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.