മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയൻ കോവിഡ് വാക്സിന് രജിസ്ടേഷന് ഹെല്പ് ഡെസ്ക് ആരംഭിച്ചു
ഇരിങ്ങാലക്കുട: മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ ഓഫീസ് മന്ദിരത്തില്‍ കോവിഡ് വാക്സിന് രജിസ്ടേഷന് ഹെല്പ് ഡെസ്ക് ആരംഭിച്ചു. ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മാസ്റ്റര്‍ നിര്‍വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത്, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഒ. ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് വാക്സിന് രജിസ്ട്രേഷന് ഹെല്പ് ഡെസ്ക് എല്ലാ സഹകരണ ബാങ്കുകളിലും ആരംഭിച്ചു. എല്ലാ സഹകരണ കേന്ദ്രങ്ങളിലും ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാലു വരെ രജിസ്ടേഷന് ചെയ്തുകൊടുക്കുന്നതാണ്. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തിലുള്ള ഈ സംരംഭം എല്ലാ സര്‍വീസ് സഹകരണ ബാങ്കുകളും ഈ പദ്ധതി നടപ്പിലാക്കുമെന്നു അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചു

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം