എംഎസ്എസ് ഇരിങ്ങാലക്കുട യൂണിറ്റ് റംസാന് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: എംഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തിക്കൊണ്ട് റംസാന് റിലീഫ് പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചു. 200 ല്‍പരം വീടുകളിലേക്കാണു കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് കിറ്റുകള്‍ എത്തിച്ചു നല്‍കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുള്‍ കരീം മാസ്റ്റര്‍ ആദ്യ കിറ്റ് വിതരണം നടത്തി. കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ചീഫ് ഇമാം സിയാദ് ഉസ്താദ് അവര്‍കളുടെ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് പി.എ. നാസര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ഗുലാം മുഹമ്മദ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.എ. നസിര്‍, സെക്രട്ടറി ഷെയ്ക് ദാവൂദ്, ജോയിന്റ് സെക്രട്ടറി കെ.എച്ച്. ഷെറിന് അഹമ്മദ്, ട്രഷറര്‍ ഷെയ്ഖ് മദാര്‍ എന്നിവര്‍ പങ്കെടുത്തു.