ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ചു-ബെന്സന് (55)

ഇരിങ്ങാലക്കുട: കല്ലേറ്റുംകര മാവേലി വീട്ടില്‍ വര്‍ഗീസ് മകന് ബെന്സന് (55) മരിച്ചു. രണ്ടു ദിവസമായി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11.30 ഓടെയാണ് മരണം സംഭവിച്ചത്. സംസ്കാരം നടത്തി. ഡല്‍ഹിയിലെ ഡിഎക്സ്എന് മള്ട്ടിനാഷണന് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. 20 വര്‍ഷത്തോളമായി ഡല്‍ഹിയിലാണ് താമസം. ഭാര്യ: സോജി. മക്കള്‍: ആന്ലിന്, ആള്ഡ്രറ്റ്.