കോവിഡ് ബാധിച്ച് മരിച്ചു-രണദേവ് (74)
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമരസേനാനിയും ഇരിങ്ങാലക്കുടയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ത്യാഗിവര്യനായ ആദ്യകാല നേതാവ് പി.കെ. കുമാരന്റെ മകന് രണദേവ് (74) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിതനായി തൃശൂര്‍ ജൂബിലി മിഷന് ആശുപത്രയില്‍ ചികിത്സയിലായിരുന്നു. ഏതാനും വര്‍ഷങ്ങളായി കരുവന്നൂര്‍ ചെറിയപാലത്തിനടുത്തായാണു താമസം. ഇരിങ്ങാലക്കുട എസ്എന്‍എസ് സമാജത്തിലെ ഇന്റേണല്‍ ഓഡിറ്ററായി ജോലി ചെയ്തിരുന്നു. സംസ്കാരം നടത്തി. ഭാര്യ: വിശാലാക്ഷി. മക്കള്‍: രാജീവ്, രചന.