കോവിഡ് ബാധിച്ച് മരിച്ചു- പി. ശ്രീദേവി ടീച്ചര്‍ (65)

ഇരിങ്ങാലക്കുട: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുന്‍ പ്രധാന അധ്യാപികയുമായ പെരിഞ്ഞനം മാണിയങ്കാട്ടില് മുരളീധരന്റെ ഭാര്യ പി. ശ്രീദേവി ടീച്ചര്‍ (65) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് ശ്രീദേവി ടീച്ചറെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എച്ച്ഡിപി സ്കൂളിലെ ഇംഗ്ലീഷ് മീഡിയത്തിന്റെ ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. സംസ്കാരം മുക്തിസ്ഥാനില്‍ നടത്തി. മക്കള്‍: രമ്യ, രശ്മി. മരുമക്കള്‍: അജിത്, ബിജിത്.