കോവിഡ് ഹെല്‍പ്പ് സെന്ററുമായി ബന്ധപ്പെട്ട് ഭക്ഷണപൊതി വിതരണം തുടങ്ങി
ഭക്ഷണപൊതി വിതരണം തുടങ്ങി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ മന്ത്രി പ്രഫ. ആര്. ബിന്ദുവിന്റെ നേതൃത്വത്തിലുള്ള കോവിഡ് ഹെല്‍പ്പ് സെന്ററുമായി ബന്ധപ്പെട്ട് ഭക്ഷണപൊതി വിതരണം തുടങ്ങി. ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന രോഗികള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍, കൂടാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവര്‍ക്കു സൗജന്യമായി ഭക്ഷണം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദേവസ്വം ജീവനക്കാരുടെ നേതൃത്വത്തില്‍ രാവിലെ 11 ഓടെ തന്നെ ഭക്ഷണപൊതികള്‍ തയാറാകും. ഇതിന്റെ ഔപചാരിക ഉദ്ഘാടനം മന്ത്രി പ്രഫ. ആര്. ബിന്ദു നിര്‍വഹിച്ചു. കല്ലംക്കുന്ന് കോ-ഓപ്പ് മാര്‍ട്ട് സെക്രട്ടറി ഗണേഷ്കുമാര്, കൂടല്‍മാണിക്യം ചെയര്മാന് യു. പ്രദീപ് മേനോന്, സൂപ്രണ്ട് മുരളി എന്നിവര്‍ പ്രസംഗിച്ചു.