വീടിനോട് ചേര്‍ന്ന് വാറ്റ് കേന്ദ്രം: 80 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു-ചെത്ത് തൊഴിലാളി അറസ്റ്റില്‍
ഇരിങ്ങാലക്കുട: വീടിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വാറ്റ് കേന്ദ്രം കണ്ടെത്തി. ചെത്ത് തൊഴിലാളിയായ വള്ളിവട്ടം ബ്രാലം സ്വദേശി ഇഴുവത്ര ഇ.വി. മണിലാണു ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. വീടിനോടു ചേര്‍ന്നുള്ള ഷെഡിലാണു വാറ്റ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവസ്ഥലത്തുനിന്നും 80 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്. രാജേഷിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു റെയ്ഡ് നടത്തിയത്. ഇരിങ്ങാലക്കുട എസ്ഐമാരായ ജിഷില്‍, ക്ലീറ്റസ്, എഎസ്ഐ ജെനിന്, ജഗദീഷ്, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത്, എസ്സിപിഒമാരായ ഉമേഷ് നിക്സണ്, മുസ്തഫ ഷൗക്കര്‍, സിപിഒമാരായ സുധീഷ്, രാഹുല്‍, ഫൈസല്‍ എന്നിവരാണു പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.