ആവശ്യമുള്ള സാധനങ്ങള്‍ എടുക്കാം; പണപ്പെട്ടിയും കാഷ്യറുമില്ല, ഇത് പോത്താനിയുടെ നാടന്‍ വിപണനശാല….
ഇരിങ്ങാലക്കുട: ലോക്ഡൗണ്‍ നീണ്ടതോടെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ആശ്വാസമാകുകയാണു എടതിരിഞ്ഞിയിലെ പോത്താനി. പോത്താനി അന്നമ്മ സ്റ്റോപ്പിനു സമീപം താത്ക്കാലികമായി തയാറാക്കിയ സ്റ്റാളില്‍ നിന്നും ആര്‍ക്കും ആവശ്യമുള്ള സാധനങ്ങള്‍ എടുക്കാം.
പ്രദേശത്തെ വിവിധ വീടുകളില്‍ നിന്നു ശേഖരിച്ച ചക്ക, മാങ്ങ, മാമ്പഴം, കായ, പപ്പായ, മത്തങ്ങ, കുമ്പളങ്ങ, കോവക്ക തുടങ്ങിയ വിവിധയിനം നാടന്‍ കാര്‍ഷിക വിഭവങ്ങളാണു സൗജന്യമായി നല്‍കുന്നത്.
സൗജന്യമായി സാധനങ്ങള്‍ വേണ്ട എന്നുള്ളവര്‍ക്കു സാധനങ്ങള്‍ എടുത്ത ശേഷം കഴിവിനൊത്ത തുക സംഭാവന നല്‍കുകയോ, പകരം കാര്‍ഷിക വിഭവങ്ങള്‍ നല്‍കുകയോ ചെയ്യാം. കൂടാതെ പടിയൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കോവിഡ് ബാധിതരുടെ വീടുകള്‍ സൗജന്യമായി അണുനശീകരണം ചെയ്തു കൊടുക്കുന്നതാണ്.
പ്രവര്‍ത്തനങ്ങള്‍ക്ക് സന്ദീപ് പോത്താനി, ശിവപ്രസാദ് പോത്താനി എന്നിവര്‍ നേതൃത്വം നല്കി. ഫോണ്‍: 8086306987, 9072882266.