കാറളം പഞ്ചായത്തില്‍ കനത്തമഴയില്‍ വീട് തകര്‍ന്നു
കനത്തമഴയില്‍ കാറളത്ത് വീട് തകര്‍ന്നു
കാറളം: പഞ്ചായത്തില്‍ കനത്തമഴയില്‍ വീട് തകര്‍ന്നു. കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. കാറളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ലക്ഷം വീട് പരിസരത്ത് പെയിന്റിംഗ് തൊഴിലാളിയായ ചങ്കരംകണ്ടത്ത് അനിലിന്റെ വീടാണു തകര്‍ന്നു വീണത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെ പെയ്ത ശക്തമായ മഴയിലാണു വീട് തകര്‍ന്നത്. ഓടിട്ട വീടിന്റെ ചുമരും മേല്‍ക്കൂരയും പൂര്‍ണമായും തകര്‍ന്ന് കഴുക്കോലും ഓടും നിലംപതിച്ചു. ആ സമയം വീട്ടിലുണ്ടായിരുന്ന അനിലും ഭാര്യയും ഓട് മേഞ്ഞ വീടിന്റെ ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീട്ടുപകരണങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ മൂലം ജോലിയില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന സമയത്താണ് അനിലിന്റെ ഏകസമ്പാദ്യമായ വീട് തകര്‍ന്ന് താമസസൗകര്യമല്ലാതായിരിക്കുന്നത്.