ബസ് ചാര്‍ജ് വര്‍ധന അപര്യാപ്തം; ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ നിലവില്‍ വന്ന ബസ് ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്നു ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍. ഈ വര്‍ധനകൊണ്ടുമാത്രം ബസ് സര്‍വീസുകളുടെ നഷ്ടം നികത്താനാകില്ല. കോവിഡ് മൂലം ബസ് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ഥികളാണു കൂടുതലും ബസിനെ ആശ്രയിക്കുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സഷനില്‍ ഒരു വര്‍ധനയും നടപ്പാക്കിയിട്ടില്ല. ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ചു പഠനം നടത്തിയ കമ്മിഷന് വിദ്യാര്‍ഥികളുടെ കണ്സഷന് 50 ശതമാനം വര്‍ധിപ്പിക്കണമെന്നാണു റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ആ വര്‍ധന നടപ്പാക്കിയാല്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകുകയുള്ളൂവെന്നും പ്രേംകുമാര്‍ പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു