അപൂർവ്വ ഇനം മൂങ്ങതുമ്പിയെ ഇന്ത്യയിൽ നിന്ന് ആദ്യമായി കണ്ടെത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ്, ഷഡ്പദ എന്റമോള്ജി റിസർച്ച് ലാബിലെ (എസ്. ഇ. ആർ. എൽ) ഗവേഷക സംഘം ഇന്ത്യയിൽ നിന്ന് ആദ്യമായി അപൂർവ്വ ഇനം മൂങ്ങതുമ്പിയെ കണ്ടെത്തി. രാജസ്ഥാനിലെ ഡെസേർട്ട നാഷണൽ പാർക്കിലെ മൃജ്ലാർ പ്രദേശത്തു നിന്നാണ് ബുബോപ്സിസ് സരുദ്നി എന്ന മൂങ്ങതുമ്പിയെ കണ്ടെത്തിയത്. ക്രൈസ്റ്റ് കോളേജിലെ ഗവേഷകരായ സൂര്യനാരായണൻ, ടി. ബി. ഋഷികേശ് ത്രിപാഠി, ക്രൈസ്റ്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലെവൻഡി അബ്രഹാം എന്നിവർ ആണ് ഈ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്. ഇന്ത്യയിൽ കൂടാതെ ഇറാൻ, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ മറ്റ് രാജ്യങ്ങളിൽ നിന്നും ബുബോപ്സിസ് സരുദ്നി റിപ്പോർട്ട് ചെയ്യപ്പെടിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന 324 ാമത്തെ ഇനം മൂങ്ങതുമ്പിയാണ് ഇത്. അന്താരാഷ്ട്ര ശാസ്ത്ര മാസിക ആയ നാച്ചൂടം സോമോജിയൻസിസിന്റെ അടുത്തിടെ പ്രസിദ്ധീകരിച്ച ലക്കത്തിലാണ് ഈ ജീവിയുടെ സാന്നിധ്യവും, ഇതിന്റെ പൂർണ വിവരണവും പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണ കണ്ടുവരുന്ന കല്ലൻതുമ്പികളുമായി ഇവ തെറ്റിദ്ധരിക്കപെടാറുണ്ട്. മുന്നോട്ടു നീണ്ടു നിൽക്കുന്ന സൂർശനി ഉള്ളത് കാരണമാണ് ഇവ സാധാരണ കാണപ്പെടുന്ന കല്ലൻതുമ്പികളിൽ നിന്നും വ്യത്യസ്തപ്പെടാൻ ഉള്ള പ്രധാന കാരണം. മുതിർന്ന മൂങ്ങതുമ്പികൾക്ക് വലിയ വിദഭജിത കണ്ണുകളും ക്രപസ്കുലർ ശീലങ്ങളുമുണ്ട്, അവിടെ നിന്നാണ് മൂങ്ങതുമ്പി’ എന്ന പൊതുനാമം വന്നത്. കൺസിൽ ഫോർ സയന്തിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഗവേഷണ ഗ്രാന്റ് ഉപഗോഗിച്ചാണ് ഈ പഠനം നടത്തിയത്.