ശിവപാര്‍വതീ ചരിത്രമോതി കുറത്തിയാട്ടം അരങ്ങു തകര്‍ക്കുന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കുറത്തിയാട്ടം ശ്രദ്ധേയമാകുന്നു. ഭഗവാന് ശിവനെ കേന്ദ്രീകരിച്ചുള്ള കഥകളാണു പ്രധാനമായും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അവതരിപ്പിച്ചുവരുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കുറത്തിയാട്ടത്തില്‍ കഥാപാത്രങ്ങളാകുന്നു. സംഗീത നാടകം പോലുള്ള ഒരു ഗ്രാമീണ കലാരൂപമാണു കുറത്തിയാട്ടം. തെക്കന്‍ കുറത്തിയാട്ടം, വടക്കന്‍ കുറത്തിയാട്ടം എന്നിങ്ങനെ കുറത്തിയാട്ടത്തിനു വകഭേദങ്ങളുണ്ട്. കുറത്തി, കുറവന്‍, നാട്ടുപ്രമാണി, വൃദ്ധന് തുടങ്ങിയവരാണു വടക്കന്‍ കുറത്തിയാട്ടത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തൃശൂര്‍ പൂരത്തിന് പോകുന്ന കുറവനും, കുറത്തിയും തിരക്കില്‍പ്പെട്ട് വേര്‍പിരിയുന്നു. പരസ്പരം അന്വേഷിച്ചു നടക്കുന്നു. അവസാനം ഇവര്‍ തമ്മില്‍ കണ്ടു മുട്ടുന്നു. ഇതാണ് വടക്കന്‍ കുറത്തിയാട്ടത്തിലെ കഥ. തെക്കന്‍ കുറത്തിയാട്ടത്തില്‍ കുറത്തി, കുറവന്‍, മുത്തിയമ്മ എന്നീ കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. പാര്‍വതിയെയും, മഹാലക്ഷ്മിയെയും പ്രതിനിധീകരിക്കുന്ന കുറത്തി വേഷങ്ങള്‍ രംഗത്തുവന്ന് ഭര്ത്താക്കന്മാരെ കുറ്റം പറയുന്നതും സരസ്വതിയെ പ്രതിനിധീകരിക്കുന്ന കുറത്തിയെത്തി തര്‍ക്കം തീര്‍ക്കുന്നതുമാണു കഥാസാരം. ശ്രീ പരമേശ്വരനായ കുറവന്‍ ഒരു ദിവസം സന്ധ്യയ്ക്ക് കുടിലില്‍ വന്നപ്പോള്‍ കുറത്തിയെ കണ്ടില്ല. പലയിടത്തും കുറവന്‍ കുറത്തിയെ അന്വേഷിച്ചുനടന്നു. ഒടുവില്‍ കാട്ടില്‍വച്ച് ഇരുവരും കണ്ടുമുട്ടുന്നു. കുറവനും കുറത്തിയും തമ്മില്‍ ഒരു പ്രണയ കലഹം നടക്കുന്നു. ഈ വഴക്കിന്റെ അവസാനം കുറ്റങ്ങള്‍ ഏറ്റുപറയുകയും ഒരുമിച്ച് കൈലാസത്തിലേക്ക് യാത്രയാവുകയും ചെയ്യുന്നു. ഇത്രയുമാണ് രണ്ടാമത്തെ രംഗത്തില്‍ അവതരിപ്പിക്കുന്നത്. പണ്ടുകാലത്ത് രണ്ടുമണിക്കൂര്‍ വരെ നീണ്ടുനിന്നിരുന്ന കുറത്തിയാട്ടം ഇപ്പോള്‍ അരമണിക്കൂറായി ചുരുങ്ങി. എങ്കിലും അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കലാരൂപം ആസ്വദിക്കാന്‍ പഴമക്കാര്‍ക്കൊപ്പം പുത്തന്‍ തലമുറയും താല്പര്യം കാണിക്കുന്നു. രാജീവ് വെങ്കിടങും സംഘവുമാണു ഇത്തവണ കുറത്തിയാട്ടം അവതരിപ്പിക്കുന്നത്. കുറത്തിയാട്ടത്തില്‍ രാജീവ് വെങ്കിടങ്ങ്-സരസ്വതി (വൃദ്ധ), ശ്രീഹരി രാജീവ്-കുറവന്‍, അമൃത കൃഷ്ണന്-കുറത്തി, ടി.കെ. ആതിര-ലക്ഷ്മി, കൃഷ്ണേന്ദു-പാര്‍വതി, അഖിലേഷ്-കാട്ടാളന് എന്നിവരാണ് വേഷമിടുന്നത്. പിന്പ്പാട്ട്-രാജീവ് വെങ്കിടങ്ങും അമൃത കൃഷ്ണനും മൃദംഗം-ശിവദാസ് അടാട്ട്, താളം ശ്രീശിവ രാജീവ്. അവതരണം-ശ്രീമുരുക കലാക്ഷേത്രം വെങ്കിടങ്ങ് എന്നിവരാണ് പിന്നണിയില്‍.

ക്രിസ്മസിനെ വരവേല്‍ക്കാന്‍ കത്തീഡ്രലില്‍ കുറ്റന്‍ ചലിക്കുന്ന നക്ഷത്രം
ബൈബിള്‍ പാരായണം സമൂഹത്തില്‍ നന്മകള് വിരിയാന്‍ ഇടയാക്കട്ടെ -ബിഷപ്പ് മാര്‍.പോളി കണ്ണൂക്കാടന്‍
ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജ തിരുനാളിന് കൊടിയേറി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കനെ അനുമോദിച്ചു
ഹിന്ദു ഐക്യവേദി പ്രതിഷേധം