ബിഷപ്പിന്റെ ഭവന സന്ദര്ശനം; ജോബിക്ക് സ്നേഹഭവനമൊരുങ്ങി
ഇരിങ്ങാലക്കുട: എടതിരുത്തി പഞ്ചായത്തിലെ 17-ാം വാര്ഡിലെ അരണാട്ടുകരക്കാരന് ജോബി ഡിസ്ക് സംബന്ധമായ അസുഖം മൂലം ജോലിക്ക് പോകാന് സാധിക്കാതെ ലോട്ടറി വില്പന നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. ജോബിയുടെ മകന് ശ്വാസകോശ സംബന്ധമായ അസുഖവും പിടിപ്പെട്ടു. കയ്യില് സ്വരൂപിച്ചീരുന്ന പണം ആസ്പത്രി ചെലവുകള്ക്കായി ഉപയോഗിക്കേണ്ടിവന്നു. ഉണ്ടായിരുന്ന ചെറിയ വീട് കനത്ത മഴയില് പൊളിച്ച് മാറ്റേണ്ടി വന്നു. കഴിഞ്ഞ രണ്ട് വര്ഷമായി ഒരു മുറി മാത്രമുള്ള ഓല ഷെഡില് താഴേ ടാര് പായവിരിച്ച് മാണ് ജോബി താമസിച്ച് പോന്നിരുന്നത്. ഇഴജന്തുക്കളുടേയും വരാനിരിക്കുന്ന മഴക്കാലത്തേയും പേടിച്ചിരിക്കുമ്പോഴാണ് എടമുട്ടം ഇടവകയില് ഭവന സന്ദര്ശനത്തിനായി ബിഷപ്പ് മാര് പോളി കണ്ണൂക്കാടന് എത്തിയത്. ജോബിയുടെ ദാരുണ അവസ്ഥ അറിഞ്ഞ ബിഷപ് ജെ.സി.ഐ. അംഗങ്ങളുമായി ബന്ധപ്പെട്ടു ജെ.സി.ഐ. അംഗവും സാമുഹ്യ പ്രവര്ത്തകനുമായ നിസാര് അഷറഫിന്റെ നേതൃത്വത്തില് ആറ് ലക്ഷം രൂപ മുടക്കി 610 സ്ക്വയര് ഫീറ്റ് വീട് നിര്മ്മിച്ച നല്കി. സ്നേഹഭവനത്തിന്റെ താക്കോല് ദാനം ബിഷപ് മാര്. പോളി കണ്ണൂക്കാടന് നിര്വ്വഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന പൊതുയോഗം ഇ. ടി. ടൈസണ് മാസ്റ്റര് . എം.എല്.എ. ഉല്ഘാടനം ചെയ്തു. ലേഡി ജേസി ചെയര് പേഴ്സണ് നിഷിന നിസാര് അധ്യക്ഷത വഹിച്ചു ജെ.സി.ഐ. മുന് വേള്ഡ് പ്രസിഡന്റ് ഷൈന് ടി.ഭാസ്കര്, സോണ് പ്രസിഡന്റ് അര്ജുന് നായര്, സോണ് ലേഡി ചെയര് പേഴ്സണ് രശ്മി വിനോദ്, ചാപ്റ്റര് പ്രസിഡന്റ് മെജോ ജോണ്സണ് പ്രോഗ്രാം ഡയറക്ടര് നിസാര് അഷറഫ്, പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രബാബു, എടമുട്ടo പള്ളിവികാരി ഫാ.സിന്റോ മാടവന, പ്രോഗ്രാം കോ ഓഡിനേറ്റര് ടെല്സണ് കോട്ടോളി എന്നിവര് പ്രസംഗിച്ചു.