ഷീ സ്മാർട്ട് ഗ്രൂപ്പ് ഓൺലൈൻ ബിസിനസ് രംഗത്തേക്ക്
ഇരിങ്ങാലക്കുട: ഷീ സ്മാർട്ട് ഗ്രൂപ്പ് ആരംഭിച്ച ഓൺലൈൻ ബിസിനസിന്റെ ഉദ്ഘാടനം താലൂക്ക് വ്യവസായ കേന്ദ്രം ഓഫീസർ കെ. രാജൻ നിർവഹിച്ചു. തൃശൂർ റീജണൽ കാർഷിക കാർഷികേതര വികസന സഹകരണ സംഘം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു. കോവിഡ്-19 സാഹചര്യത്തിൽ ഷീ സ്മാർട്ട് ഗ്രൂപ്പിലെ പല അംഗങ്ങൾക്കും ജോലി ലഭിക്കുന്നതിൽ മാന്ദ്യം അനുഭവപ്പെടുകയും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടിയാണു ഓൺ ലൈൻ ബിസിനസ് എന്ന രംഗത്തേക്കു ഷീ സ്മാർട്ട് കടന്നുവന്നിരിക്കുന്നത്. സംഘം സെക്രട്ടറി ഇൻചാർജ് എം.ആർ. സ്മിത, ഷീ സ്മാർട്ട് സെക്രട്ടറി നീന ആന്റണി എന്നിവർ പ്രസംഗിച്ചു. സംഘം ഭരണസമിതി അംഗങ്ങളായ ഭാസി തച്ചപ്പിള്ളി, അജിത് കീരത്, ഷീ സ്മാർട്ട് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ സന്നിഹിതരായി.

ഇരിങ്ങാലക്കുട ടൗണ് സഹകരണ ബാങ്കില് പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്ഥന തള്ളി നിക്ഷേപകര്, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്ക്കറ്റില് പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള് പിടിച്ചെടുത്തു
കരുവന്നൂര് ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില് നിക്ഷേപകന്റെ സമരം
പുല്ലൂര് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്
ഇരിങ്ങാലക്കുടയില് വന് തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്ന്നത്. ലക്ഷങ്ങളുടെ നഷ്ടം