കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായമായ താങ്ങുവില പ്രഖ്യാപിക്കുക: അഖിലേന്ത്യ കിസാന്‍ സഭ
ഇരിങ്ങാലക്കുട: അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട പോസ്റ്റോഫീസിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷക സമരത്തില്‍ മരണമടഞ്ഞ മുഴുവന്‍ കര്‍ഷകര്‍ക്കും അര്‍ഹമായ ധനസഹായം ഉടന്‍ നല്‍കുക, രാസവളത്തിന്റെയും പെട്രോളിന്റെയും വിലവര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണു ധര്‍ണ നടത്തിയത്. കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ഒ.എസ്. വേലായുധന് ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ബി. ലത്തീഫ് അധ്യക്ഷത വഹിച്ചു. കിസാന്‍ സഭ മണ്ഡലം കമ്മിറ്റി അംഗം കെ.എസ്. രാധാകൃഷ്ണന്, ജില്ലാ കമ്മിറ്റി അംഗം എ.ആര്. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

കാറളം പഞ്ചായത്തില്‍ ഞാറ്റുവേലച്ചന്ത
ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേലചന്ത വിപണനമേള സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും
പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി
ഓണത്തിന് സ്വന്തം പൂക്കള്‍ പദ്ധതിയുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍