പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകാരി സംഗമവും റിസ്ക് ഫണ്ട് വിതരണവും നടത്തി
പുല്ലൂര്‍: പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകാരി സംഗമവും റിസ്ക് ഫണ്ട് വിതരണവും നടത്തി. തുടര്‍ച്ചയായി രണ്ടുവര്‍ഷങ്ങളില്‍ സഹകരണവകുപ്പും കേരള ബാങ്കും ഏര്‍പ്പെടുത്തിയ മൂന്ന് പുരസ്കാരങ്ങളാണ് പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കരസ്ഥമായത്. ഓഡിറ്റ് പെര്‍ഫോമന്‍സ്, സാമ്പത്തിക സുസ്ഥിരത, തുടര്‍ച്ചയായി അടയാളപ്പെടുത്തുന്ന ലാഭം, അനുബന്ധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, സാമൂഹികക്ഷേമ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക മേഖലയിലെ ഇടപെടലുകള്‍ എന്നിവ പുരസ്കാര ലബ്ധിക്ക് പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കരുത്തായി. പുരസ്കാര നിറവിന്റെ ആഹ്ലാദം പങ്കുവെച്ചു നടന്ന സഹകാരി സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ഉദ്ഘാടനംചെയ്തു. ഏഴരലക്ഷം രൂപയുടെ റിസ്ക് വിതരണം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. സംഗമത്തില്‍ ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ് അധ്യക്ഷതവഹിച്ചു. കെ.സി. ഗംഗാധരന്, ടി.കെ. ശശി, പി.ആര്. സുന്ദരന്‍, തോമാസ് കാട്ടൂക്കാരന്‍, രാധാ സുബ്രന്, അനൂപ് പായമ്മല്‍, സുജാത മുരളി, സെക്രട്ടറി സി.എസ്. സപ്ന, ഐ.എന്‍. രവി, അനീഷ് നമ്പ്യാര്വീട്ടില്, ലേബി ബാബു, ഡെന്നീസ്, പഞ്ചായത്തംഗങ്ങളായ മണി സജയന്, മനീഷാ മനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.