ഇരിങ്ങാലക്കുട സിഎംസി ഉദയ പ്രോവിന്‍സ് ഷോര്‍ട്ട് ഫിലിം മത്സരം
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: വിശുദ്ധ കുര്യാക്കോസ് ഏലീയാസ് ചാവറയുടെയും വിശുദ്ധ ഏവുപ്രാസ്യയുടെയും വിശുദ്ധപദപ്രഖ്യാപനത്തിന്റെ നിലയ്ക്കാത്ത ഓര്‍മയ്ക്കായ് ഇരിങ്ങാലക്കുട സിഎംസി ഉദയ പ്രോവിന്‍സ് ഒരു മൈക്രോ ഷോര്‍ട്ട് ഫിലിം മത്സരം (കാര്‍മല്‍ മെലഡി 2020) സംഘടിപ്പിക്കുന്നു. ഷോര്‍ട്ട് ഫിലിം ഒരു മിനിറ്റ് മുതല്‍ മൂന്നു മിനിറ്റു വരെ സമയദൈര്‍ഘ്യം ഉണ്ടാകാന്‍ പാടുള്ളൂ. സഹനങ്ങള്‍ ദൈവേഷ്ടം തിരിച്ചറിയുന്നതിനുള്ള അടയാളം, സമയക്രമീകരണത്തിലൂടെ കൃത്യനിഷ്ഠയുള്ളവരാകുക, പരസ്പര സ്നേഹവും ക്രമവും ഉള്ള കുടുംബം ആശ്വാസദായകം, ക്ഷമ മഹാശക്തിയും വിവേകമുള്ള വ്യക്തിയുടെ അടയാളമാണ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒരു വിഷയം മത്സരാര്‍ഥികള്‍ക്കു തെരഞ്ഞെടുക്കാവുന്നതാണ്. 5000, 3000, 2000 എന്നീ കാഷ് അവാര്‍ഡുകള്‍ യഥാക്രമം ഒന്നു രണ്ടും മൂന്നും സ്ഥാനത്തിനു അര്‍ഹരാകുന്ന വിജയികള്‍ക്കു നല്കുന്നു. ഈ ഷോര്‍ട്ട് ഫിലിം മത്സരത്തിലേക്കു എൻട്രികള്‍ ക്ഷണിക്കുന്നു. മത്സരത്തിനു നല്കുന്ന ഷോര്‍ട്ട് ഫിലിം ഇതിനു മുമ്പ് എങ്ങും മത്സരത്തിനു നല്‍കാത്തതും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാത്തതും ആയിരിക്കണം. ഒക്ടോബര്‍ 15 നു മുമ്പായി ഷോര്‍ട്ട് ഫിലിം നല്‍കേണ്ടതാണ്. രജിസ്ട്രേഷന് ഫീസ് ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9633319157.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി