മൂര്‍ക്കനാട് ഇരട്ട കൊലപാതക ക്കേസിലെ പ്രതിയെ കാപ്പ ചുമത്തി തടങ്കലിലാക്കി
ഇരിങ്ങാലക്കുട: കൈപ്പമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ഇച്ചാവ എന്നറിയപ്പെടുന്ന ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടില്‍ വൈഷണവിനെ (26 ) കാപ്പ ചുമത്തി തടങ്കലിലാക്കി. മൂര്‍ക്കനാട് ഇരട്ടക്കൊലപാതകം, നാല് വധശ്രമക്കേസുകള്‍, കവര്‍ച്ച തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ്. ഇരട്ടകൊലപാതക കേസ്സില്‍ ജാമ്യത്തിന് ശ്രമിച്ചു വരുന്നതിനിടെയാണ് കാപ്പ ചുമത്തിയത്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ല കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് ഐഎഎസ് ആണ് ആറ് മാസത്തേക്ക് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കൈപ്പമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ എം ഷാജഹാന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് റാഫി ചേനകപറമ്പില്‍, ഷിജു എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു