മുരിയാട് പഞ്ചായത്തില്‍ സ്നേഹത്തണല്‍ സീനേജ് ക്ലബ് കലാമേള

മുരിയാട് ഗ്രാമപഞ്ചായത്തില്‍ രൂപീകരിച്ച സ്നേഹത്തണല്‍ സീനേജ് ക്ലബ് കലാമേളയില്‍ പ്രശസ്ത ഭരതനാട്യം, കുച്ചുപ്പുടി നര്‍ത്തകനുമായ ആര്‍എല്‍വി സുന്ദരന്‍ ശ്രീരാമകീര്‍ത്തനം നൃത്തം അവതരിപ്പിക്കുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്തില്‍ രൂപീകരിച്ച സ്നേഹത്തണല്‍ സീനേജ് ക്ലബ് കലാമേള നടത്തി. കലാമേള പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം മണി സജയന് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയും പ്രശസ്ത ഭരതനാട്യം, കുച്ചുപ്പുടി നര്‍ത്തകനുമായ ആര്‍എല്‍വി സുന്ദരന്‍ ശ്രീരാമകീര്‍ത്തനം നൃത്തം അവതരിപ്പിച്ചു. കിലാഫാക്കല്റ്റി അംഗവും റിസോഴ്സ് പേഴ്സണുമായ വി. ബാസുരാംഗന്, പങ്കജംഗോപി സുരേന്ദ്രന് ചേലക്കുളത്ത് എന്നിവര്‍ സംസാരിച്ചു. ഉഷാ ഭാസ്കരന്, സീതാ ഷണ്മുഖന്, കോമളം, രാധാകൃഷ്ണന് കൂട്ടുമാക്കല്‍, കെ.കെ. തങ്കപ്പന്, പൗളി ജോസ്, രാമകൃഷ്ണന്, തങ്കം ടീച്ചര്‍, സെലീന അന്തോണി എന്നിവര്‍ പാട്ടുപാടി കലാമേളക്ക് മികവേകി. യോഗത്തിന് സെക്രട്ടറി എ.എന്‍. രാജന് സ്വാഗതവും പ്രസിഡന്റ് സീത ഷണ്മുഖന് നന്ദിയും പറഞ്ഞു.