ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് തോട്ടാപ്പിള്ളി വേണു ഗോപാലമേനോന്‍ പരിപോഷകമുദ്ര നല്കി ആദരിച്ചു

ഇരിങ്ങാലക്കുട ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് തോട്ടാപ്പിള്ളി വേണു ഗോപാലമേനോനെ പരിപോഷകമുദ്ര നല്കി ആദരിക്കുന്നു.
ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്, തോട്ടാപ്പിള്ളി വേണു ഗോപാലമേനോനെ പരിപോഷകമുദ്ര നല്കി ആദരിച്ചു. വേണുഗോപാലമേനോന്റെ വസതിയില്‍ ഒത്തുചേര്‍ന്ന ചടങ്ങില്‍, കരിങ്കല്ലില്‍ തീര്‍ത്ത ഗണപതിവിഗ്രഹവും, പരിപോഷകമുദ്ര ഫലകവും നല്കി, അംഗവസ്ത്രം അണിയിച്ച് കഥകളി ക്ലബ് ഭരണസമിതിയംഗങ്ങള്‍ അദ്ദേഹത്തെ ആദരിച്ചു. കലാ സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കൈത്താങ്ങായി വര്‍ത്തിക്കുന്ന ഒരു മഹദ് വ്യക്തിയാണ് വേണു ഗോപാലമേനോന്‍ എന്ന് ക്ലബ് പ്രസിഡന്റ് അനിയന് മംഗലശേരി പ്രസ്താവിച്ചു. കഥകളി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉടനീളവും, ഒരുവര്‍ഷമായി നടത്തിവന്ന സുവര്‍ണ്ണ ജൂബിലിയാഘോഷമായ സുവര്‍ണ്ണത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ചും, വേണുഗോപാലമേനോന് ഓജസ്സായി വര്‍ത്തിച്ചുവെന്ന് ക്ലബ് സെക്രട്ടറി രമേശന് നമ്പീശന് പറഞ്ഞു.