തപാല്‍ ജീവനക്കാര്‍ പ്രതിഷേധ ദിനമാചരിച്ചു
ഇരിങ്ങാലക്കുട: തപാല്‍ ജീവനക്കാരുടെ ബോണസ് പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചു കൊണ്ട് എന്‍എഫ്പിഇയുടെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ പ്രതിഷേധ ദിനമാചരിച്ചു. ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ടോഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു ടി.കെ. ശക്തീധരന്, പി.ഡി. ഷാജു, ടി.എസ്. ശ്രീജ, കിരണ്‍, രജിനി, എ.കെ. സരിത, നിഷാറാണി എന്നിവര്‍ നേതൃത്വം നല്കി.
ചാലക്കുടി ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു കെ.എസ്. സുഗതന്, എ.ഐ. ബാബു, ഇ.വി. മുരളി, സുജിത് എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു